ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് താമരശ്ശേരിയില്‍ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

കോഴിക്കോട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് താമരശ്ശേരിയില്‍ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീര്‍ (42), ആര്‍ദ്ര(20) എന്നിവരെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേരും നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവര്‍ പാചകം ചെയ്തു കഴിച്ചത്. ചീരയിലുണ്ടായ അലര്‍ജിയാകാം ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.