ഇവരിൽ ഒരാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലാണ് എത്തിയത്. ചാടിപ്പോയ മറ്റു രണ്ട് രോഗികളെക്കുറിച്ച് വിവരമില്ല. 

തിരുവനന്തപുരം: പേരൂർക്കട ഊളൻപാറ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് നാല് രോഗികൾ പുറത്ത് ചാടി. ചാടി പോയവരിൽ രണ്ട് പേരെ ആശുപത്രി ജീവനക്കാർ പിടികൂടി. ഇവരിൽ ഒരാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലാണ് എത്തിയത്. ചാടിപ്പോയ മറ്റു രണ്ട് രോഗികളെക്കുറിച്ച് വിവരമില്ല. ഇവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona