ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം : ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ സമരം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.

നിയമസഭക്ക് അകത്തും പുറത്തും ഇന്ധൻസെസ്സിൽ സർക്കാറിനെതിരെ കടുപ്പിക്കുകയാണ് പ്രതിപക്ഷം. രാവിലെ ചേർന്ന യുഡിഎഫ് പാർലമെൻററി പാർട്ടി യോഗ തീരുമാനപ്രകാരമാണ് സഭാകവാടത്തിലെ എംഎൽഎമാരുടെ സത്യഗ്രഹസമരം. ഷാഫി പറമ്പിൽ. മാത്യുകുഴൽ നാടൻ, സിആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സമരം തുടങ്ങിയത്. ചോദ്യോത്തരവേളയിൽ തന്നെ ബജറ്റിനെതിരെ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. സഭ സ്തംഭിപ്പിക്കാതെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സർക്കാറിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് യുഡിഎഫ് തന്ത്രം. 

വെള്ളക്കരം : കുറഞ്ഞ നിരക്ക് 22.05 ൽ നിന്നും 72.05 രൂപയാക്കി, ഗാർഹിക ഉപഭോഗ ബിൽ 550 രൂപ വരെ കൂടും

ബജറ്റിന്മേലുള്ള പൊതു ചർച്ച തുടങ്ങും മുമ്പെയാണ് പ്രതിപക്ഷ നേതാവിൻറെ സമരപ്രഖ്യാപനം. ജനങ്ങൾക്ക് മേൽ 4000 കോടിയുടെ അധികബാധ്യത ഏല്പിക്കുന്ന ബജറ്റ് ഇടിത്തീ പോലെ വന്ന ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പിന്നാലെ വിശദീകരണം നൽകിയ ധനമന്ത്രി നികുതി സെസ് കൂട്ടലിനെ വീണ്ടും ന്യായീകരിച്ചു. കേന്ദ്രത്തിനെതിരായ പഴി ആവർത്തിക്കുന്ന ബാലഗോപാൽ കൂട്ടൽ പരിമിതിമാണെന്നാണ് വിശദീകരിക്കുന്നത്. 

'പഴയ റോഷി ഇങ്ങനായിരുന്നില്ല, ആളാകെ മാറിപ്പോയി; കുഴപ്പം അപ്പുറത്തായതിന്റെയോ മന്ത്രിയായതിന്റെയോ'? : സതീശൻ

മറ്റന്നാൾ പൊതുചർച്ചക്കുള്ള മറുപടിയിൽ രണ്ട് രൂപ സെസ് ഒരു രൂപയാക്കി കുറക്കാനാണ് എൽഡിഎഫിലെ ആലോചന. പക്ഷെ അങ്ങിനെ കുറച്ചാലും സമരം നിർത്തേണ്ടെന്നാണ് യുഡിഎഫ് നീക്കം. സെസ് പൂർണ്ണമായും പിൻവലിക്കും വരെ സമരമാണ് ലക്ഷ്യമിടുന്നത്. നാളെ കലക്ടറേറ്റുകളിലേക്കും സെക്രട്ടരിയേറ്റിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ചുണ്ട്. 13 ന് വൈകീട്ട് മുതൽ 14 ന് രാവിലെ വരെ ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം അടക്കം ആസൂത്രണം ചെയ്യുന്നു. 

YouTube video player