വയനാട്: വയനാട് കൽപറ്റ വെള്ളാരം കുണ്ടിൽ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു 4 പേർക്ക് പരിക്ക്. ഡ്രൈവർക്കും ബസിലുണ്ടായിരുന്ന 3 യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ബസ് മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞു.