Asianet News MalayalamAsianet News Malayalam

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി, കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണം

നീലഗിരി, ചേരമ്പാടി അതിർത്തി ചെക്പോസ്റ് കടന്ന് കെഎസ്ആർടിസി ബസുകൾ തമിഴനാട്ടിലേക്ക് വരേണ്ടെന്ന് നീലഗിരി ആർഡിഒ നിർദേശം നൽകി

Four special trains from chennai to Kerala canceled KSRTC bus service also affected amid Covid 19 threat
Author
Thiruvananthapuram, First Published Mar 18, 2020, 5:04 PM IST

തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി. ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനപുരം ചെന്നൈ സെൻട്രൽ എകസ്പ്രസ് (22208), വേളാങ്കണി എറണാകുളം സ്പെഷ്യൽ ട്രെയിനുകളും(06015, 06016) ആണ് റദ്ദാക്കിയത്.

തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണമുണ്ട്. നീലഗിരി, ചേരമ്പാടി അതിർത്തി ചെക്പോസ്റ് കടന്ന് കെഎസ്ആർടിസി ബസുകൾ തമിഴനാട്ടിലേക്ക് വരേണ്ടെന്ന് നീലഗിരി ആർഡിഒ നിർദേശം നൽകി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഇതോടെ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും നിരവധി ബസുകളുടെ സർവീസുകൾ മുടങ്ങും. 

അതിനിടെ രാജ്യത്ത് രോഗം വ്യാപിക്കുന്നുണ്ട്. തെലങ്കാനയിൽ ഒരാൾക്കും ബെംഗളൂരുവിൽ രണ്ട് പേർക്കും ഒടുവിൽ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി 153 പേർക്ക് ഇതോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 125 പേർ സ്വദേശികളും 25 പേർ വിദേശികളുമാണ്.

തെലങ്കാനയിൽ ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഹൈദരാബാദിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആറായി. ബെംഗളൂരുവിൽ അമേരിക്കയിൽ നിന്നെത്തിയ 56 കാരനും സ്പെയിനിൽ നിന്നെത്തിയ 25 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിൽ മാത്രം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 ബാധിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. യുഎഇയിൽ 12 ഇന്ത്യാക്കാർ കൊവിഡ് ബാധിതരാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുഎഇയില്‍ എട്ട് ഇന്ത്യക്കാരെ ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

കേരളത്തില്‍ 27 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ 10 കൊവിഡ് ബാധിതരാണുള്ളത്. കര്‍ണാടകയില്‍ 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലഡാക്കില്‍ എട്ടും ജമ്മു കശ്മീരില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ നാലും ഹരിയാനയില്‍ പതിനാറും കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios