കൊച്ചി: ന​ഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ യുവതിയടക്കം നാല് പേർ കൊച്ചിയിൽ പിടിയിൽ. ഫോർട്ട്‌ കൊച്ചി സ്വദേശി ആയ യുവതിയുടെ നേതൃത്വത്തിൽ ആണ് ബ്ലാക് മെയിലിങ് നടന്നത്. കേസില്‍ കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വ്യവസായിയുടെ പരാതിയിൽ മേലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ന​ഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ 50 ലക്ഷം രൂപയാണ് വ്യവസായിയോട് ആവശ്യപ്പെട്ടത്. വിവിധ ഘട്ടങ്ങളായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ അയച്ചതായി തെളി‍ഞ്ഞിട്ടുണ്ട്. 

ഇത്തരത്തിൽ നിരവധി വ്യവസായികളെ ബ്ലാക് മെയിലിങ് ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജകാരാക്കും.