കേരള കോൺഗ്രസ്  ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനാണ് ഫ്രാൻസിസ് ജോര്‍ജ്ജ്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് മത്സരിക്കും. സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഫ്രാൻസിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥിയാവുന്നത്. പാര്‍ട്ടി ചെയര്‍മാൻ പിജെ ജോസഫ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ കോൺഗ്രസും ഫ്രാൻസിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരുന്നത്.

കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റായിട്ടാണ് കോട്ടയത്തെ യുഡിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ഇദ്ദേഹം ഇടതുമുന്നണിയുടെ ഭാഗമായി. ഇത്തവണ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തോമസ് ചാഴികാടൻ ആരംഭിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കി പ്രഖ്യാപനം നടത്തിയത്.

ലൈവ് വാര്‍ത്തകൾ