വിദേശയാത്ര സംബന്ധിച്ചും വിശദമായ മൊഴിയെടുത്തു. വകുപ്പുകൾ അറിയാതെ നടത്തിയ നീക്കങ്ങളിലും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു.

തിരുവനന്തപുരം: മെസിയെയും ആർ‍ജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തു. സർക്കാർ അനുമതിയ്ക്ക് മുൻപ് മന്ത്രിയുടെ ഇ മെയിൽ വിലാസമടക്കം ഉപയോഗിച്ച് സ്വകാര്യ കമ്പനി അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഉണ്ടാക്കിയതിലെ കള്ളക്കളികളിലാണ് ചോദ്യം ചെയ്യൽ. സർക്കാറിനും ജനങ്ങൾക്കും ഗുണമുണ്ടാകുന്ന പരിപാടി എന്ന നിലയിലുളള ഇടപെടൽ മാത്രമേ താൻ നടത്തിയിട്ടൂള്ളൂവെന്നാണ് അബ്ദുറഹിമാന്‍റെ മൊഴി

കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയാണ് എസ്ഐടി സംഘം വി അബ്ദുറഹിമാനെ വിശദമായി ചോദ്യം ചെയ്തത്. സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് എങ്ങനെ ആർബിസി എ.എഫ്ഐയുമായി 2024 ഡിസംബർ 20 ന് കരാർ ഉണ്ടാക്കി?, കരാറിൽ സ്പോട്സ് കൗൺസിൽ പ്രസിഡന്‍റ് സാക്ഷിയായത് മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നോ? ഗസ്റ്റ് സൽകാരം, സെക്യൂരിറ്റി പോലീസ് എസ്കോര്‍ട്ട് അടക്കം സർക്കാർ ഒരുക്കുമെന്ന് സ്വകാര്യ കരാറിൽ ആരുടെ ഉറപ്പിലാണ് എഴുതിയത്. മന്ത്രിയുടെ ഔദ്യോഗിക ഇ മെയിൽ ഉപയോഗിക്കാൻ ആര് അനുമതി നൽകി?, എന്നതടക്കമുള്ള കാര്യങ്ങളിലാണ് മുൻ മന്ത്രിയിൽ നിന്ന് ഉത്തരം തേടിയത്. സർക്കാർ ഉത്തരവിറക്കും മുൻപുണ്ടാക്കിയ കരാർ ഫയലുകളിൽ നിന്ന് അപ്രത്യേക്ഷമായതടക്കമുള്ള കാര്യങ്ങളിലും സംഘം ഉത്തരം തേടി.

സർക്കാർ പരിപാടി എന്ന നിലയിലുള്ള ഇടപെടൽ ാമ്തരമാണ് ഉണ്ടായതെന്നും സ്വകാര്യ കമ്പനിയക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അബ്ദുറഹിമാന്‍റെ മൊഴി എന്നാണ് സൂചന. മാത്രമല്ല മെസിയുടെ പേരിലുള്ള സ്പെയിൻ യാത്രയുടെ വിവരങ്ങളും എതൊൊക്കെ പരിപാടികളിൽ പങ്കെടുത്തു എന്നതിലും മൊഴി എടുത്തു. എന്നാൽ വിദേശ യാത്ര മുൻകൂർ ആനുമതി വാങ്ങി ചട്ടപ്രകാരമാണ് നടത്തിയെന്നാണ് അബ്ദുറഹിമാന്‍റെ മൊഴി. സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് സ്വകാര്യ കമ്പനി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് വ്യക്തമായ മറുപടി അബ്ദുറഹിമാൻ നൽകിയില്ലെന്നാണ് വിവരം. നേരത്തെ കേസിലെ ഒന്നാം പ്രപതിയായ ആന്‍റോ അഗസ്റ്റിന്‍റെ മൊഴിയും എസ്ഐടി രേഖപ്പെടുത്തി. സർക്കാർ‍ ക്ഷണിച്ചത് കൊണ്ടാണ് പരിപാടിയുടെ സ്പോൺസർ ആയതെന്നായിരുന്നു ആന്‍റോയുടെ മൊഴി.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming