Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ്: തൃശ്ശൂരില്‍ ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ഒരുക്കും

തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് ഐസൊലോഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോ​ഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്. 

free wifi for students in isolation ward
Author
Thrissur, First Published Feb 5, 2020, 12:29 PM IST

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ വച്ച തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍‍ഡ‍ില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തു. തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് ഐസൊലോഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോ​ഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്. 

ചൈനയിൽ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെങ്കിലും രോ​ഗലക്ഷണങ്ങൾ കണ്ട ചിലരെ ആശുപത്രിയിലെ ഐസൊലോഷേൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിലേറെയും വിദ്യാർത്ഥികളാണ്. അടച്ചിട്ട ഐസൊലേഷൻ വാർ‍ഡിൽ തുടരുന്ന കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ സമയം ചിലവഴിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ സംവിധാനം ഒരുക്കുന്നത്. 

Follow Us:
Download App:
  • android
  • ios