തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളേയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീല്‍ അറിയിച്ചു. സ്വകാര്യ സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വരുന്നത് തടയുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ അക്കാദമിക് നിലവാരം തകര്‍ക്കുമെന്നും അതിനാല്‍ അവയെ മുളയിലേ നുള്ളണമെന്നും കെടി ജലീല്‍ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ ( 2019-20) സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ സംസ്ഥാനത്തെ കോളേജുകൾ തുറക്കുമെന്നും ഉന്നത വിദ്യഭ്യാസ മേഖലയില്‍ 1300 പുതിയ തസ്തികകള്‍ ഇക്കുറി സൃഷ്ടിക്കുമെന്നും അതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.