Asianet News MalayalamAsianet News Malayalam

ഇന്ധനം തീർന്നു, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ, യാത്രക്കാർ കിട്ടിയ വണ്ടിക്ക് യാത്ര തുടര്‍ന്നു

ചെന്നൈ എറണാകുളം എസി സ്ലീപ്പർ  ബസ്സാണ് പെരുവഴിയിലായത്. പന്നിയങ്കര ടോൾ  പ്ലാസയ്ക്ക് സമീപമാണ് ഡീസൽ തീർന്നത് 

Fuel over, ksrtc swift bus ends service halfway
Author
First Published Dec 30, 2022, 10:21 AM IST

തൃശ്ശൂര്‍: ഡീസൽ തീർന്നതിനാൽ സ്വിഫ്റ്റ് ബസ് പെരുവഴിയിൽ . ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന  എസി സ്ലീപ്പർ ബസ്സിന്  ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.യാത്രക്കാർ എല്ലാം കിട്ടിയ വണ്ടിയിൽ  യാത്ര തുടർന്നു. ബസ് ജീവനക്കാർ സമീപത്തെ പമ്പിൽ നിന്ന് ഡീസൽ കൊണ്ടുവന്നു ഒഴിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല.ഡീസൽ ടാങ്ക് മുഴുവൻ വറ്റിപ്പോയതാണ് കാരണം. പിന്നാലെ വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും  ജീവനക്കാരെത്തി ഡീസൽ നിറച്ചാണ് ബസ് മാറ്റിയത്.ഇന്ധനം തീരുന്നത് അറിയാനുള്ള സംവിധാമുണ്ടായിട്ടും എന്തു കൊണ്ട് മുൻകരുതൽ സ്വീകരിച്ചില്ല എന്നതടക്കംപരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios