തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുത്തു. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. 

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുത്തു. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ലിറ്ററിന് 94 രൂപ 82പൈസയായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97രൂപ 60 പൈസയും ഡീസലിന് 93രൂപ 99 പൈസയുമാണ് വില. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred