പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മിൽ ആത്മവിമർശനമില്ലെന്നും ജി സുധാകരൻ. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി.
ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മിൽ ആത്മവിമർശനമില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി. തങ്ങൾ പാർട്ടിയിൽ ചേർന്ന കാലത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്നും പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ എന്നും ജി സുധാകരൻ വിമര്‍ശിച്ചു. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക എന്നിവയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലുള്ളത്. പ്രസംഗങ്ങൾ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

