പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച്രക്ഷപ്പെടട്ടെ.

ആലപ്പുഴ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ ജി സുധാകരന്‍ രംഗത്ത്.പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയാണത്രേ.മുഖവും അതു പോലെ തന്നെയെന്ന് പറയുന്നു.എന്തിന്‍റെ സൂക്കേടാണ്.മാധ്യമങ്ങളോട് ആരെങ്കിലും ശരീര ശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോ.എന്തിനാണ് സൗന്ദര്യം പറയുന്നത്.സൗന്ദര്യത്തിന്‍റെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയ പ്രവര്‍ത്തനം.ഒരു പാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ.ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ല.പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച സത്യൻ മൊകേരിയെപ്പറ്റി ഒരക്ഷരം കൊടുക്കുന്നില്ല..വിടെ പ്രിയങ്ക ജയിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു.കഴിഞ തവണ മൂന്നു ലക്ഷം ഭൂരിപക്ഷം കിട്ടിയതല്ലേയെന്നും അദ്ദേഹം പറഞ്ഞു.