തൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടക്കുന്ന ഏരിയാ സമ്മേളനത്തിൽ ജി സുധാകരന് പൊതുസമ്മേളനത്തിലും ക്ഷണമില്ല

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പൂർണമായി ഒഴിവാക്കി ഏരിയാ സമ്മേളനം. ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്നാണ് പൂർണമായി ഒഴിവാക്കിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ട്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. തനിക്ക് പാ‍ർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.