സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

ആലപ്പുഴ: മാവേലിക്കര നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി സുധാകരൻ. കാലുവാരിയായ വിമതൻ കെവി ശ്രീകുമാറിനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാവേലിക്കര നഗരസഭയിൽ മൂന്ന് മുന്നണികളും (9-9-9) ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് സ്വതന്ത്രനായ വിജയിച്ച കെവി ശ്രീകുമാറിന്റെ നിലപാട് നിർണായകമായത്. നഗരസഭ ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ശ്രീകുമാർ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയ തന്നെ പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോട് ആണെന്നും ശ്രീകുമാർ ഏഷ്യനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിമതനെ ചെയർമാനാക്കില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇനി ശ്രികുമാർ എന്ത് നിലാപാടാകും സ്വീകരിിക്കുകയെന്ന് കണ്ടറിയണം.