ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്
കോട്ടയം: ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. 15 കുട്ടികളാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൻസിസി- എൻഎസ്എസ് കേഡറ്റുകൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളുടെ എണ്ണം എടുക്കാനായി കയറ്റിയപ്പോഴാണ് കമ്പി ഇളകി ഗാലറി തകർന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയായിരുന്നു അപകടം. പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ പ്രഥമ പരിശോധന നടത്തി വിട്ടയച്ചു. സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്.



