Asianet News MalayalamAsianet News Malayalam

മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നു: ടെലിവിഷൻ അവാർഡ് ജൂറിക്കെതിരെ ഗണേഷ് കുമാർ

അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന ജൂറി കണ്ടെത്തൽ മര്യാദകേടാണ്. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ജൂറി കളിയാക്കുകയാണ്. 

Ganesh kumar against television award jury
Author
Thiruvananthapuram, First Published Sep 4, 2021, 9:08 PM IST

തിരുവനന്തപുരം: അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നിലപാടെന്ന് ഗണേഷ് കുമാർ പറഞ്ഞു. അപേക്ഷ ക്ഷണിച്ചിട്ട് അവാർഡ് നൽകാതിരുന്നത് തെറ്റാണെന്നും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാർ പറഞ്ഞു. 

അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന ജൂറി കണ്ടെത്തൽ മര്യാദകേടാണ്. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ജൂറി കളിയാക്കുകയാണ്. മരിക്കുന്നതിന് തലേന്നും ടെലിവിഷൻ സീരിയൽ ആസ്വദിച്ചയാളാണ് തന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള. അപേക്ഷ ക്ഷണിച്ച ശേഷം അവാർഡ് നൽകാതിരിക്കുന്നത് ശരിയല്ല. അങ്ങനെയാണെങ്കിൽ മികച്ച സീരിയലിന് അപേക്ഷ ക്ഷണിക്കരുതായിരുന്നു - ഗണേഷ് കുമാർ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios