Asianet News MalayalamAsianet News Malayalam

സോളാർ ഗൂഢാലോചനക്കേസിൽ ​ഗണേശ് കുമാർ നേരിട്ട് ഹാജരാകണം: നിർദേശം ആവർത്തിച്ച് കോടതി

നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. 

Ganesh Kumar must appear in person in the solar conspiracy case Court reiterates the order sts
Author
First Published Nov 9, 2023, 1:51 PM IST

തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചേക്കും. 

സോളാര്‍ കേസ്; ഗണേഷ് കുമാർ ഗൂഡാലോചനയിലെ കേന്ദ്ര ബിന്ദു, കേരളം കാതോർത്ത വിധിയെന്ന് കെ. സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios