ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം വാണിയംപാറയിൽ വെച്ച് പിടിയിലായി. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി.

പാലക്കാട്: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിലായി. വാണിയംപാറയിൽ വെച്ച് അഞ്ചം​ഗ സംഘം പിടികൂടുകയായിരുന്നു. ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പൊലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടി. തുടർന്ന് ഇവരെ വടക്കഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി. വാഹനത്തിന്റെ വലത് ഭാ​ഗത്തുനിന്നായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്. വാളയാർ മുതൽ വാഹനത്തെ പിടികൂടാൻ ശ്രമിക്കുകായിരുന്നു. പന്നിയങ്കരയിൽ വെച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് വാഹനം ഇടിച്ച് നിർത്താതെ പോകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player