ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ (Swami Gangeshanda against B Sandhya). കണ്ണമ്മൂലയിൽ ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ല. സ്മാരക നിർമ്മാണത്തിനായി സമരം ആരംഭിക്കുമെന്നും ഗംഗേശാനന്ദ പറഞ്ഞു. തൻെറ ജനനേന്ദ്രിയം മുറിച്ച കേസിൻെറ ഗൂഡാലോചനയിൽ ബി.സന്ധ്യക്ക് പങ്കില്ലെന്നും ഗംഗേശാനന്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
