വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതിയെ ഉടൻ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കൊച്ചി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു. കാപ്പ ചുമത്തിയ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്. കഴിഞ്ഞ മെയ് മാസമായിരുന്നു കാപ്പ ചുമത്തി പുത്തൻപാലം രാജേഷിനെ ജയിലിൽ അടച്ചത്. പൊലീസ് നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടി പുത്തൻപാലം രാജേഷ് പിന്നാലെ ഹൈക്കോടതിയിലെത്തി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി നടപടി. വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതിയെ ഉടൻ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. രാജേഷിനെതിരെയുള്ള അഞ്ചാമത്തെ കാപ്പയാണിത്. ഒരു വർഷത്തെ തടവിനായിരുന്നു നിർദ്ദേശം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രൂരതയ്ക്ക് നടപടി; ഫീസ് അടയ്ക്കാൻ വൈകിയ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ