ഒരു പൊലീസ് ജീപ്പ് പ്രതികൾ പൂർണ്ണമായും അടിച്ചു തകർത്തു. പ്രദേശത്തെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി.

തിരുവനന്തപുരം: നെയ്യാർഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പുലർച്ചെ പട്രോളിംഗിനിറങ്ങിയ പൊലീസുകാർക്കെതിരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു പൊലീസ് ജീപ്പ് പ്രതികൾ അടിച്ചു തകർത്തു.

പ്രദേശത്തെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി. ഒരു പൊലീസുകാരന് ആക്രമണത്തിൽ പരിക്കേറ്റു. സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ വനത്തിൽ കയറി ഒളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona