പുനലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ ആളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. പുനലൂർ ഇടപ്പാളയം രാധികാ ഭവനിൽ ശ്യാമിൽ നിന്നുമാണ് ആശുപത്രി അധികൃതർ കഞ്ചാവ് കണ്ടെടുത്തത്. ഒരു കിലോയോളം വരുന്ന കഞ്ചാവ് ആശുപത്രി അധികൃതർ പുനലൂർ പൊലീസിന് കൈമാറി.  

പുനലൂർ-ചെങ്കോട്ട പാതയിൽ ഇടപ്പാളയത്ത് വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ​സാരമായി പരിക്കേറ്റ നാല് പേരുടെയും നില ​ഗുരുതരാമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.