കഴിഞ്ഞ ദിവസം 5 ഗ്രാം കഞ്ചാവുമായി ലോ കോളേജ് വിദ്യാർഥിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാർഥിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിതരണക്കാരൻ വലയിലായത്.

തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നയാൾ തിരുവനന്തപുരത്ത് പൊലീസ് പിടിയിലായി. കേശവദാസപുരം സ്വദേശി എബിയാണ് മെഡിക്കൽ കോളേജ് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം 5 ഗ്രാം കഞ്ചാവുമായി ലോ കോളേജ് വിദ്യാർഥിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാർഥിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിതരണക്കാരൻ വലയിലായത്.ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ ക‍ഞ്ചാവ് എത്തിച്ചിരുന്നത്.