കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാതകചോർച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അപകടത്തെ തുടർന്ന് വാഹനങ്ങളെ കുയ്യാലി വഴി തിരിച്ചുവിട്ടു. കോടതികളുടെ പ്രവർത്തനവും നിർത്തിവച്ചു. ടാങ്കർ ലോറി മറിഞ്ഞതിനാൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതികളുടെ പ്രവർത്തനം ഇന്നത്തേക്കാണ് നിർത്തിവച്ചത്. ഇന്ന് പരിഗണിക്കാനിരുന്ന പാലത്തായി പീഡന കേസ് പ്രതി കൂനിയിൽ പത്മരാജൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.