Asianet News MalayalamAsianet News Malayalam

ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് കേരളം സുപ്രീം കോടതിയിൽ

വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 ഇതര സംസ്ഥാന  തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കി

gave food water and other services freely to migrant workers says Kerala govt in Supreme Court
Author
Thiruvananthapuram, First Published May 28, 2020, 2:44 PM IST

ദില്ലി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങൾ എന്നിവ പൂർണമായും സൗജന്യമായിരുന്നുവെന്നും കേരളം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 ഇതര സംസ്ഥാന  തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കി. പരാതി പരിഹാര സെല്ലിലേക്ക് 20,386 പരാതികൾ ലഭിച്ചിരുന്നു. ഇത് മുഴുവനും പരിഹരിച്ചതായും സംസ്ഥാന സർക്കാർ വിശദീകരിച്ചു.

തൊഴിലാളികളുടെ വിഷയങ്ങൾ  പരിശോധിക്കാൻ സംസ്ഥാന തല മോണിറ്ററിങ് സമിതി ഉണ്ടാക്കി.  ഐ എ എസ് ഉദ്യോഗസ്ഥരായ പ്രണബ് ജ്യോതിനാഥ്, കെ ബിജു, എ അലക്സാണ്ടർ, ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ എന്നിവർ ഉൾപ്പെടുന്നതായിരുന്നു സമിതി. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിർദ്ദേശവും സ്വീകാര്യമാണെന്നും കേരളം പറഞ്ഞു.

Follow Us:
Download App:
  • android
  • ios