പത്തനംതിട്ട: ഏഴ് മാസത്തെ അടച്ചുപൂട്ടലിന് ശേഷം ഗവി വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തുറക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.

മഞ്ഞ് മൂടിയ കാനനഭംഗിയും വഴിയോരത്തെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവുമാണ് വിനോദസഞ്ചാരികളെ ഗവിയിലേക്ക് ആകർഷിക്കുന്നത്. പ്രത്യക കാലEവസ്ഥയും ട്രക്കിങ്ങും ബോട്ടിങ്ങും ആസ്വാദകരുടെ എണ്ണം കൂട്ടും. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഗവിയിലേക്ക് പ്രതിദിനം 300 ഓളം സഞ്ചാരികളാണ് ലോക്ഡൗണിന് മുമ്പ് വരെ എത്തിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങളോടെ ഗവി വീണ്ടും തുറക്കുമ്പോൾ സഞ്ചാരികൾക്ക് വേണ്ടി നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തിയിട്ടുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. പ്രതിദിനം 30 വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. ജീപ്പിലും കാറിലും മാത്രമേ പ്രവേശിക്കാവു. ഒറ്റദിവസംകൊണ്ട് കാഴ്ചകൾ പൂർത്തിയാക്കി മടങ്ങണം. എന്നാൽ സഞ്ചാരികളെ ഗവിയിൽ താമസിപ്പിക്കുന്ന ചൂറിസം പാക്കേജിന് കൂടി അനുമതി നൽകണമെന്നാണ് കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആവശ്യം

ആങ്ങംമുഴി കൊച്ചാണ്ടി ചെക്പോസ്റ്റ് വഴിയും വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴിയുമാണ് സഞ്ചാരികൾക്ക് പ്രവേശനം. നിലവിൽ ഗവിയിലേക്കുള്ള റോഡിൽ മണ്ണിടിഞ്ഞ പ്രദേശങ്ങളുണ്ട്. ഇവിടെ താത്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.