Asianet News MalayalamAsianet News Malayalam

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി

gelatin stick seized from Kasaragod jrj
Author
First Published May 30, 2023, 9:58 AM IST

കാസർഗോഡ് : കാസർഗോഡ്  എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ  കെട്ടുംകല്ല്  സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.

13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ.

Read More : വിവാദ പ്ലാന്റുടമയിൽ നിന്ന് കണക്കില്ലാതെ ഫണ്ടുവാങ്ങി; സിപിഎമ്മിനും പുളിക്കൽ പഞ്ചായത്തിനുമെതിരെ റസാഖിന്റെ സഹോദരൻ

Follow Us:
Download App:
  • android
  • ios