തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാരുടെയും ഈ വർഷത്തെ പൊതു സ്ഥലം മാറ്റം റദ്ദാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടി. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാലോ അച്ചടക്ക നടപടി ഉണ്ടായലോ മാത്രം സ്ഥലംമാറ്റം നടപ്പാക്കും. എന്നാൽ പൊതു സ്ഥലംമാറ്റം റദ്ദാക്കിയ നടപടിക്കെതിരെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന രംഗത്ത് വന്നു. നടപടി പിൻവലിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.