Asianet News MalayalamAsianet News Malayalam

'ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത്', കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.

george alencherry kcbc against sunday covid restrictions
Author
Kochi, First Published Jan 28, 2022, 8:48 PM IST

കൊച്ചി: കൊവിഡ് (Covid) വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ കെ സി ബി സി ( KCBC). സംസ്ഥാന സർക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്ന് കെസിബിസി ആവശ്യപ്പെട്ടു. 

Covid kerala : 'ഇനി എല്ലാവർക്കും ക്വാറന്റീൻ വേണ്ട', മൂന്നാം തരംഗത്തിൽ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് മന്ത്രി

ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാർ. വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കെസിബിസി പ്രസിഡന്റ് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു

കൊവിഡ് ഉയർന്ന് തന്നെ, ഇന്ന് 54,537 രോഗികൾ, പതിനായിരം കടന്ന് എറണാകുളം, 47.05 ടിപിആർ

Follow Us:
Download App:
  • android
  • ios