കണ്ണ് തുറക്കാനും ആഹാരം കഴിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇന്നലെ സിഡബ്ല്യുസി അറിയിച്ചിരുന്നു.

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) പരിക്കേറ്റ രണ്ടര വയസുകാരി ഐസിയുവില്‍ (ICU) തുടരുന്നു. കുട്ടിയുടെ വലത് തലച്ചോറിന്‍റെ നീർക്കെട്ടിൽ കുറവുണ്ട്. ഇടത് തലച്ചോറിന്‍റെ നീർക്കെട്ടിൽ മാറ്റമില്ല. കുട്ടി എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടില്ല. കണ്ണ് തുറക്കാനും ആഹാരം കഴിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇന്നലെ സിഡബ്ല്യുസി (CWC) അറിയിച്ചിരുന്നു. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചത്. കുട്ടിയെ വേണമെന്ന അച്ഛന്‍റെ ആവശ്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം തീരുമാനം എടുക്കും.

കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്. കൌണ്‍സിംലിഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു൦. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

അതേസമയം കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സർജന്‍റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ പരിക്കുകൾ വീഴ്ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് സ‍ർജന്‍റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേല്‍പ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്. എന്നാൽ പരിക്കുകൾ ഏറെയും വീഴ്ച്ചയിൽ നിന്നുള്ളതാണെന്നാണ് പൊലീസ് ഭാഷ്യം. പൊള്ളലുകൾക്ക് പഴക്കമുണ്ടെന്നും കുന്തിരിക്കത്തിൽ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്നു വ്യക്തമായെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊള്ളലിന് വിദഗ്ധ ചികിത്സ നൽകാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കൾ ചെയ്തത്. അതിനാൽ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമം നിലനിൽക്കുമെന്നും കമ്മീഷണർ പറഞ്ഞു.

  • പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കല്ല്, പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

കൊച്ചി: എറണാകുളം പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം. റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാൽ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.