കോഴിക്കോട്: പ്ലസ് ടു പരീക്ഷയില്‍ തോറ്റ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീതുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.
 
ഇതോടെ പ്ലസ് ടു പരീക്ഷ ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം രണ്ടായി. നേരത്തെ എറണാകുളം പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. എസ്എസ്എല്‍സി പരീക്ഷ തോറ്റ മനോവിഷമത്തില്‍ ഇടുക്കി ഏലപ്പാറയിലും പാലക്കാട് കൂറ്റനാടും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.