കോഴിക്കോട്:  പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്ന് വിദ്യാര്‍ത്ഥിനി ചാലിയാർ പുഴയിലേക്ക് ചാടി. ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടങ്ങി. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘമാണ് തെരച്ചിൽ നടത്തുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്. ഇയാള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചത്.