Asianet News MalayalamAsianet News Malayalam

മുതലാളിയെ കാണിച്ച് പണമായി വരാം, പിന്നാലെ സ്വർണബിസ്ക്റ്റുമായി മുങ്ങി;പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനെ പറ്റിച്ചു

സ്വർണ ബിസ്ക്കറ്റ് വാങ്ങാനായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇന്നലെ രാത്രിയാണ് ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് ഫോണ്‍ എത്തുന്നത്. മസ്ക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് മൂന്ന് സ്വർണ ബിസ്ക്കറ്റുകള്‍ വേണമെന്നായിരുന്നു വിളിച്ചയാളിൻ്റെ ആവശ്യം. 
 

gold biscuit was stolen from an employee of a prominent jeweller at muscut hotel fvv
Author
First Published Dec 6, 2023, 7:25 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരു പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ​ഗ്ധമായി തട്ടിയെടുത്തു. സ്വർണ ബിസ്ക്കറ്റ് വാങ്ങാനായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇന്നലെ രാത്രിയാണ് ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് ഫോണ്‍ എത്തുന്നത്. മസ്ക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് മൂന്ന് സ്വർണ ബിസ്ക്കറ്റുകള്‍ വേണമെന്നായിരുന്നു വിളിച്ചയാളിൻ്റെ ആവശ്യം. 

ഇതിന്റെയടിസ്ഥാനത്തിൽ 30 ഗ്രാം വരുന്ന മൂന്നു ബിസ്ക്കറ്റുകളുമായി ജ്വല്ലറി മാനേജർ ഹോട്ടലിലെത്തി. ഹോട്ടൽ റിസപ്ഷനിൽ തട്ടിപ്പുകാരൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സ്വർണമെത്തിക്കാൻ വൈകിയതിൽ തട്ടിപ്പുകാരൻ മാനേജറോട് തട്ടിക്കയറുകയും ചെയ്തു. പിന്നീട് ഹോട്ടലിന്റെ റസ്റ്റോറൻ്റിന് സമീപത്തേക്ക് പോയി. മൂന്ന് ബിസ്ക്കറ്റുകള്‍ കൈയിൽവാങ്ങി. മുതലാളിയെ കാണിച്ച് പണം കൊണ്ടുവരാമെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ റസ്റ്റോറൻ്റിനകത്തേക്ക് കയറി. ജ്വല്ലറി മാനേജർക്ക് ഒരു ജൂസു നൽകാനും തട്ടിപ്പുകാരൻ പറഞ്ഞു. റെസ്റ്റോറ്ററിൻ്റെ മറ്റൊരു വാതിൽ വഴി സ്വർണം വാങ്ങിയ ആൾ രക്ഷപ്പെട്ടു. ജൂസും കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും പണുമായി ആളെ കാണാത്തതിനാൽ മാനേജർ ഫോണിൽ വിളിച്ചു. ഫോണും ഓഫാക്കി അപ്പോഴേക്കും തട്ടിപ്പുകാരൻ മുങ്ങിയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ നമ്പറിന്റേയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

മൂക്കിലെ ദശ നീക്കാൻ ആശുപത്രിയിലെത്തി; സ്റ്റെബിൻ മടങ്ങിയത് ചേതനയറ്റ ശരീരവുമായി, മൃതദേഹം പുറത്തെടുത്ത് പരിശോധന

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios