തൃശ്ശൂർ: തൃശ്ശൂർ മാപ്രണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സിനിമ തിയേറ്ററിന്‍റെ മുന്നിലെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരനും ചേർന്നാണ് രാജനെ ആക്രമിച്ചത്. 

രാജനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ മരുമകൻ വിനുവിനും സംഭവത്തിൽ പരിക്കുണ്ട്. തീയേറ്റർ നടത്തിപ്പുകാരനായ സഞ്ജയും  ജീവനക്കാരനുമാണ് രാജനെ ആക്രമിച്ചത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു