കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശി അർഷാദ്, മലപ്പുറം സ്വദേശി ഉമ്മർ ഹംസ, സ്വദേശി മുഹദീൻ നവീത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. എമർജൻസി ലാംപ്, മിക്സി, കളിപ്പാട്ടം എന്നിവയിൽ ഒളിപ്പിച്ചാണ് 80 ലക്ഷം വിലയുള്ള സ്വർണം കൊണ്ടുവന്നത്.