വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസറഗോഡ് സ്വദേശി അനിൽ കുഡ്‌ലു, എയർ അറേബ്യയിൽ ഷാർജയിൽ നിന്നെത്തിയ ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൻ വർഗീസ് എന്നിവരാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
