കണ്ണൂർ: കേരളത്തിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങൾ വഴി അനധികൃത കള്ളക്കടത്ത് തുടരുന്നു. ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 175 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട് ജില്ലയിലെ മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്