കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 950 ഗ്രാം സ്വർണ്ണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൽ റഹ്മാനാണ് സ്വ൪ണ്ണ൦ കടത്തിയത്. ഡോ൪  ലോക്കറിൽ ഉരുക്കി വെച്ച രീതിയിലായിരുന്നു സ്വ൪ണ്ണ൦. ഒരാഴ്ചക്കുള്ളിൽ 12 പേരാണ് സ്വ൪ണ്ണ൦ കടത്തിയതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റ൦സിന്റെ പിടിയിലാകുന്നത്.