വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണം ആണ് കസ്റ്റംസ്‌ ഇയാളിൽ നിന്നും പിടികൂടിയത്.

കൊച്ചി: കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു. കരിപ്പൂരിൽ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ്‌ ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായത്. വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണം ആണ് കസ്റ്റംസ്‌ ഇയാളിൽ നിന്നും പിടികൂടിയത്. ഇവരെ കൂടാതെ കാസർഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണ മിശ്രിതംവും ഇന്ന് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി പാലക്കാട് സ്വദേശി റഷീദും ഇന്ന് പിടിയിലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred