Asianet News MalayalamAsianet News Malayalam

നയതന്ത്ര സ്വർണക്കടത്ത് കേസ്: ഭീഷണി വെളിപ്പെടുത്തലിന് പിന്നാലെ എൻഐഎ കേസിൽ ജാമ്യം തേടി സരിത്

ജയിലിൽ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിതിന്റെ ഹർജി ജൂലൈ 15 ന് പരിഗണിക്കാനായി മാറ്റി

Gold smuggling case accused Sarith moves high court seeking bail in NIA Case
Author
Kochi, First Published Jul 13, 2021, 11:31 AM IST

കൊച്ചി: വിവാദമായ നയതന്ത്ര സ്വർണക്കടത്ത് കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി സരിത് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എൻഐഎ കേസിലാണ് ജാമ്യം തേടിയിരിക്കുന്നത്. ജയിലിൽ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിതിന്റെ ഹർജി ജൂലൈ 15 ന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios