കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ജനറൽ ഓഫീസ് ഗുരുതര പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് കസ്റ്റംസ് വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും, പ്രതി സരിത് ഡിപ്ലോമാറ്റിക് ബാഗ് കൈപറ്റിയത് നിയമപരമല്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. കോൺസുലേറ്റിലെ പ്രത്യേകം ചുമതലപ്പെടുത്തിയ ജീവനക്കാരൻ ബാഗ് കൈപ്പറ്റണമെന്നാണ് ചട്ടം. തന്‍റെ സ്വകാര്യ ആവശ്യങ്ങൾക്കായി സരിത്തിനെ ചുമതലപ്പെടുത്തിയെന്ന അറ്റാഷേയുടെ വാദം നിയമപരമല്ല. 

കസ്റ്റംസ് ക്ലിയറൻസിലും പ്രോട്ടോ കോൾ ലംഘനമുണ്ടായി, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോകോൾ ഹാൻഡ് ബുക്ക് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു.

സരിത്തിൻ്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക്, പിടിയിലാകും മുമ്പ് സിരത് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്താണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇടപാടുമായി ബന്ധപെട്ട മുഴുവൻ വിവരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഇത് കണ്ടെടുക്കാനാണ് കസ്റ്റംസ് ഇപ്പോൾ കസ്റ്റംസ് ശ്രമം.