Asianet News MalayalamAsianet News Malayalam

സ്വർണ്ണം വിവിധ സ്ഥലങ്ങളിൽ എത്തിച്ചത് സന്ദീപ്; കാർബൺ ഡോക്ടർ സ്ഥാപനം മറയാക്കി

കാർഗോയിൽ നിന്നും കടത്തുന്ന സ്വർണം പല സ്ഥലങ്ങളിലേക്ക് കടത്തുന്നത് സന്ദീപാണ്. സന്ദീപിൻ്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം സ്വർണ കടത്തിന് മറയാക്കിയെന്നും കസ്റ്റംസ് സംശയിക്കുന്നു. 

gold smuggling case customs on  sandeep nair
Author
Thiruvananthapuram, First Published Jul 11, 2020, 8:37 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ്. സ്വർണം കടത്തിയ ബാഗുകൾ നെടുമങ്ങാട്ടെ സന്ദീപിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി. കസ്റ്റംസ് പരിശോധനയിലാണ് ബാഗുകൾ കണ്ടെത്തിയത്.

കാർഗോയിൽ നിന്നും കടത്തുന്ന സ്വർണം പല സ്ഥലങ്ങളിലേക്ക് കടത്തുന്നത് സന്ദീപാണ്. സന്ദീപിൻ്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം സ്വർണ കടത്തിന് മറയാക്കിയെന്നും കസ്റ്റംസ് സംശയിക്കുന്നു. സ്വർണം കടത്താൻ വർക്ക് ഷോപ്പിലെ വാഹനങ്ങൾ ഉപയോഗിച്ചുവെന്നും കസ്റ്റംസ് സംശയം പ്രകടിപ്പിച്ചു. സന്ദീപ് നായരുടെ വീട്ടിൽ എന്‍ഐഎയും പരിശോധന നടത്തി. സന്ദീപിൻ്റെ വീടിന് സമീപമുള്ള ആറ്റിൻകരയിൽ നിന്ന് മോട്ടോറുകളും രണ്ട് ഓവനും കണ്ടെടുത്തു. കാർഗോയിൽ സ്വർണം ഒളിപ്പിച്ചു കടത്തിയത് ഈ സാധനങ്ങൾക്കുള്ളിൽ വെച്ചാണ് എന്നാണ് അന്വേഷണം സംഘത്തിന്‍റെ നിഗമനം. 

Also Read: സ്വർണ്ണക്കടത്ത്: കാർഗോ കോംപ്ലക്സിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി

അതേസമയം, സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടുന്നതിന് കേരള പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘം നിര്‍വ്വഹിക്കും.

Follow Us:
Download App:
  • android
  • ios