കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം സാന്പത്തിക കുറ്റാന്വേഷണ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.

എന്നാൽ ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നൽകി. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസിൽ എം.ശിവശങ്കറെ ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവ് കോടതി ഉത്തരവിട്ടു.

അതേ സമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വിധി പറയും.ഹൈക്കോടതി ജാമ്യം അനുവദിച്ചാലും ഡോളർ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഢിയിലായതിനാല്‍ ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല