Asianet News MalayalamAsianet News Malayalam

കുറ്റപത്രത്തിലെ അനാവശ്യ പരാമര്‍ശങ്ങൾ നീക്കണം; എം ശിവശങ്കര്‍ നിയമനടപടിക്ക് ?

എൻഐഎയും എൻഫോഴ്സ്മെന്‍റും കസ്റ്റംസും പലതവണ ചോദ്യം ചെയ്തെങ്കിലും പ്രതിചേര്‍ക്കാൻ തക്ക തെളിവില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് എം ശിവശങ്കര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. 

gold smuggling case  M Shivashankar may be ready for legal action
Author
Kochi, First Published Oct 9, 2020, 10:49 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായി വിവരം. എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ ശിവശങ്കറിനെതിരെ പരാമര്‍ശങ്ങളുണ്ട് . പല തവണ ചോദ്യം ചെയ്തിട്ടും കുറ്റം തെളിയിക്കുകയോ പ്രതിചേര്‍ക്കുകയോ ചെയ്തിട്ടില്ല. എൻഫോഴ്മെന്‍റ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ  അവഹേളിക്കുന്ന വിധത്തിലുള്ള പരമാര്‍ശങ്ങൾ ഉണ്ടെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം നടക്കുന്നത്. നിയമ വിദഗ്ധരുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയേക്കും എന്ന വിവരമാണ് പുറത്ത് വരുന്നത്. 

യുഎഇയിൽ നിന്ന് ഈന്തപ്പഴം കൊണ്ടു വന്ന് സംസ്ഥാനത്ത്  വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് എം ശിവശങ്കറിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നുണ്ട്,. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കസ്റ്റംസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായി അഞ്ച് തവണയടക്കം ആകെ എട്ട് തവണ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി എൻഫോഴ്സ്മെന്‍റ് അധികൃതരും എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് തവണയാണ് ദേശീയ അന്വേഷണ ഏജൻസി എം ശിവശങ്കറിനെ ചോദ്യം ചെയ്തത്. 

2017 ൽ യുഎഇ യിൽ നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലാണ് എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് .കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്

Follow Us:
Download App:
  • android
  • ios