മലപ്പുറം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് മന്ത്രി കെടി ജലീൽ മതത്തേയും മത ഗ്രന്ഥത്തേയും വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുർആൻ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല. സ്വർണക്കള്ളത്തു കേസിൽ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് വിജിലൻസ് അന്വേഷണങ്ങളെല്ലാം സര്‍ക്കാർ അട്ടിമറിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 

 പിഎസ്‍സി റാങ്കുലിസ്റ്റിൽ ഉൾപെട്ടവർക്ക് നിയമനം നൽകാതെ സർക്കാർ കളിപ്പിക്കുന്നു. നടക്കുന്നത് പിൻവാതിൽ നിയമനങ്ങൾ മാത്രമാണ്.  വിമാന അപടത്തിന്‍റെ പേരിൽ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.