തിരുവനന്തപുരം: കോൺസുലേറ്റിൻ്റെ പേരിൽ ബഗേജ് കൊണ്ടുവരുന്നത് ഒരിക്കൽ കോൺസുൽ ജനറൽ കണ്ടെത്തിയെന്ന് സരിത്തിൻ്റെ മൊഴി. ഒരു സുഹൃത്തിന് നികുതി അടക്കാതെ ബാഗ് കൊണ്ടുവരാൻ സഹായം ചെയ്തതാണെന്ന് താൻ മറുപടി നൽകിയെന്നും സരിത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മൊഴി നൽകി. സരിത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

2020 മാർച്ചിലായിരുന്നു സംഭവം. മേലിൽ ഇത് ആവർത്തിക്കരുതെന്ന് കോൺസുൽ ജനറൽ അന്ന് താക്കീത് നൽകിയിരുന്നെന്നും സരിത്തിൻ്റെ മൊഴിയിൽ പറയുന്നു. തുടർന്ന് സരിത്ത് കോൺസുലേറ്റ് സ്റ്റാഫല്ലെന്ന് കോൺസുൽ ജനറൽ കത്ത് നൽകി. കസ്റ്റംസിനും പ്രൊട്ടോകോൾ വിഭാഗത്തിനുമാണ് കോൺസുൽ ജനറൽ കത്ത് നൽകിയത്. അന്ന് സ്വപ്ന ഇടപെട്ടതിനാൽ കോൺസുലേറ്റ് കൂടുതൽ നടപടി എടുത്തില്ലെന്നും സരിത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി.