Asianet News MalayalamAsianet News Malayalam

സ്വപ്നയുടെ ലോക്കറിലെ പണം എവിടെ നിന്ന് വന്നു? വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും

സ്വർണക്കളളക്കടത്തിലേതല്ല ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ലോക്കറിൽ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്‍റ് വാദം. എന്നാൽ ലോക്കറിലുളളത് സ്വർണക്കളളക്കടത്തിലെ പണമെന്നായിരുന്നു കസ്റ്റംസും എൻ ഐ എയും നേരത്തെ കോടിയെയെ അറിയിച്ചത്. 

gold smuggling case swapna suresh cash in bank locker nia customs follow up investigation
Author
Cochin, First Published Nov 15, 2020, 7:02 AM IST

കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടിയിലധികം രൂപ എവിടെ നിന്ന് വന്നെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും ഒരുങ്ങുന്നു. സ്വർണക്കളളക്കടത്തിലേതല്ല ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ലോക്കറിൽ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്‍റ് വാദം. എന്നാൽ ലോക്കറിലുളളത് സ്വർണക്കളളക്കടത്തിലെ പണമെന്നായിരുന്നു കസ്റ്റംസും എൻ ഐ എയും നേരത്തെ കോടിയെയെ അറിയിച്ചത്. 

ലോക്കറിലെ പണത്തിന്‍റെ യഥാർഥ അവകാശി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന ഇ ഡി വാദവും മറ്റ് കേന്ദ്ര ഏജൻസികളെ കുഴയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് എം ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിലെത്തി ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനൊപ്പം ഡോളർ കടത്തിയ കേസിൽ ശിവശങ്കറെക്കൂടി പ്രതി ചേർത്ത് അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്.


 

Follow Us:
Download App:
  • android
  • ios