Asianet News MalayalamAsianet News Malayalam

പരിശോധിക്കാതെ നയതന്ത്ര കാര്‍ഗോ വിട്ടയച്ചത് കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് പറഞ്ഞിട്ടെന്ന് മൊഴി

ശിവശങ്കറിനെതിരെയുള്ള ഇഡി കുറ്റപത്രത്തിലാണ് സ്റ്റംസ് ഹൗസ് ഏജന്‍റിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

gold smuggling indiplomatic cargo customs commissioner offices Statement  out
Author
kochi, First Published Feb 18, 2021, 8:51 AM IST

കൊച്ചി: ‌‌പരിശോധനയില്ലാതെ കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമെന്ന് മൊഴി. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കമ്മീഷണര്‍ ഓഫീസിനെതിരെ കസ്റ്റംസ് ഹൗസ് ഏജന്‍റാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരിക്കുന്നത്. 

ശിവശങ്കറിനെതിരെയുള്ള ഇഡി കുറ്റപത്രത്തിലാണ് കസ്റ്റംസ് ഹൗസ് ഏജന്‍റിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കപ്പല്‍ മാര്‍​ഗം‌ എത്തിയ കാര്‍ഗോ പരിശോധിക്കണമെന്ന് അസി കമ്മീഷണര്‍ ഫയലില്‍ എഴുതിയിരുന്നു. എന്നാല്‍, കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരം പരിശോധനയില്ലാതെ കാര്‍ഗോ വിട്ടയക്കുകയായിരുന്നു എന്നാണ് മൊഴി. 

കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നുവെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. യുഎഇ സർക്കാർ കോസ്റ്റ് ജനറലിന് അയച്ച കാർഗോയാണ് ഏപ്രിൽ രണ്ടിനെത്തയത്. കുപ്പിവെള്ളം എന്ന ലേബലിലാണ് കാർഗോ എത്തിയത്. 

Follow Us:
Download App:
  • android
  • ios